Latest NewsNewsInternational

നീലച്ചിത്ര നടി ട്രംപിന് ഉപദേശം നല്‍കുന്നു: പ്രശ്‌നങ്ങള്‍ തീരാനുള്ള എളുപ്പവഴി എന്തെന്ന്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉപദേശവുമായി നീലച്ചിത്ര നടി. താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയാണ് നീലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍സ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ട്രംപ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാല്‍ മതിയെന്നാണ് താരം കളിയാക്കിയിരിക്കുന്നത്.

ട്രംപുമായി ബന്ധം ഉണ്ടായിരുന്നെന്നും ഇത് പുറത്ത് പറയാതിരിക്കാന്‍ പണം കൈപ്പറ്റിയെന്നുമുള്ള വെളിപ്പെടുത്തലിലാണ് സ്റ്റോമി വാര്‍ത്തകളില്‍ നിറയുന്നത്. ഹോളിവുഡിലെ പ്രിയ താരങ്ങളായ അലക് ബള്‍ഡ്വിന്‍, ബെന്‍ സ്റ്റില്ലര്‍ എന്നിവരോടൊത്ത് പ്രശസ്ത ടെലവിഷന്‍ പരിപാടിയായ സാറ്റര്‍ഡേ നൈറ്റ് ലൈവിലെ ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

also read:ട്രംപ് വീണ്ടും കുടുങ്ങി: പരാതിയുമായി അമേരിക്കന്‍ നീലച്ചിത്ര നടി

ബാള്‍ഡ് വിന്‍ ട്രംപായി എത്തിയപ്പോള്‍ സ്റ്റില്ലര്‍ മുന്‍ അഭിഭാഷകയായ മൈക്കിള്‍ കോഹനായി. സ്റ്റോമി സ്വന്തം വേഷത്തില്‍ തന്നെ എത്തി. തുടര്‍ന്ന് ഓരോ രംഗങ്ങള്‍ക്കും നിറ കൈയ്യടിയായിരുന്നു. ഈ സംഭവം മുഴുവനായി അവസാനിപ്പിക്കാന്‍ എന്ത് വേണമെന്ന് ചോദിക്കുമ്പോള്‍ രാജി എന്നാണ് സ്റ്റോമിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button