
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ പരാതിയുമായി അമേരിക്കന്‍ നീലച്ചിത്ര നടി സ്റ്റെഫാനി ക്ലിഫോര്‍ഡ് രംഗത്ത്. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി പുറത്തുപറയില്ലെന്ന കരാറില്‍ ഒപ്പിടാന്‍ ട്രംപിന്റെ അഭിഭാഷകന്‍ നിര്‍ബന്ധിച്ചെന്നാണു പരാതി. കാലിഫോര്‍ണിയ കോടതിയില്‍ ക്ലിഫോര്‍ഡ് പരാതി നല്‍കി.
also read:ജനകീയ ഭക്ഷണശാല അട്ടപ്പാടിയിലുമുണ്ട്: തോമസ് ഐസക്ക്
തനിക്ക് ട്രംപുമായുള്ള ബന്ധം പുറത്ത് പറയരുത് എന്നായിരുന്നു കരാർ ഇതിനായി പരാതിക്കാരിക്ക് 1.30 ലക്ഷം യു.എസ്. ഡോളര്‍ നല്‍കി. എന്നാൽ ഈ കരാറിൽ ട്രംപ് ഒപ്പിട്ടിരുന്നില്ല. 2006ലാണ് ട്രംപുമായി താരം അടുത്ത്. ഇവർ തമ്മിൽ ലൈംഗികബന്ധവും ഉണ്ടായിരുന്നു. ഒരു വർഷത്തോളം ഇവർ ബന്ധം തുടർന്നിരുന്നു. 2016 ഒക്ടോബര്‍ 28 നാണ് ക്ലിഫോര്‍ഡ് കരാറിൽ ഒപ്പുവെച്ചത്.
Post Your Comments