പ്രാര്‍ത്ഥനയ്ക്കു ശേഷം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ക്ക് ദാരുണാന്ത്യം. സ്ഫോടനത്തില്‍ 37 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഉച്ചയ്ക്കു നടന്ന പ്രാര്‍ത്ഥനയ്ക്കു ശേഷം പള്ളിവളപ്പിലെ കൂടാരത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ നടക്കുന്നതിനെയാണു സ്ഫോടനം നടന്നത്. എന്നാല്‍ സ്ഫോടനത്തിന്റെ യഥാര്‍ത്ഥകാരണം വ്യക്തമല്ല,
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ ഖോസ്തിയില്‍ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനമുണ്ടായത്. പള്ളിയില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചതാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഏപ്രില്‍ 22നു വോട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments