Latest NewsIndiaNews

4000ല്‍ അധികം പ്രസിദ്ധീകരണങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി യുജിസി

ന്യൂഡല്‍ഹി: അംഗീകൃത പട്ടികയിലുണ്ടായിരുന്ന നാലായിരത്തിലധികം പ്രസിദ്ധീകരണങ്ങളെ ഒഴിവാക്കി യുണിവേഴ്‌സിറ്റ് ഗ്രാന്‌റ് കമ്മീഷന്‍. ഗവേണ വിദ്യാഭ്യാസരംഗത്തുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളെയാണ് യുജിസി അടുത്തിടെ പൂര്‍ണമായും ഒഴിവാക്കിയത്. ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് എന്നീ സര്‍വലാശാലകളിലേയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ്(എന്‍സിഇആര്‍ടി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് , ബനാറസ് സര്‍വകലാശാല തുടങ്ങി 4305 പ്രസിദ്ധീകരണങ്ങളെയാണ് യുജിസി പട്ടികയില്‍ നിന്നും നീക്കിയത്.

ഇവയ്ക്ക് ഗുണനിലവാരം കുറവാണെന്നതും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുജിസിയുടെ തീരുമാനം. ഇവയ്ക്ക് പുറമേ 191 പ്രസിദ്ധീകരണങ്ങളെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. റദ്ദാക്കിയ 4305 പ്രസിദ്ധീകരണങ്ങളില്‍ 1447 എണ്ണം സാമൂഹ്യ ശാസ്ത്രം, 1120 ആര്‍ട്ട്‌സ് ബാക്കിയുള്ളത് ശാസ്ത്ര വിഷയങ്ങളുടെയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button