തിരുവനന്തപുരം: പാഠ്യപദ്ധതിയില്‍ എന്‍.സി.ഇ.ആര്‍.ടി കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള ഈ നീക്കം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Read Also: ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവർ: സാദിഖലി ശിഹാബ് തങ്ങൾ
കേരളത്തില്‍ 1 മുതല്‍ 10 വരെ ക്ലാസുകള്‍ ഉപയോഗിക്കുന്നത് എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കുന്ന പുസ്തകമാണെന്നും മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
‘ഇന്ത്യയുടെ ചരിത്രമാണ് മാറ്റാന്‍ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണം എന്ന പേരില്‍ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവഗണിക്കുന്നു’, അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments