അബുദാബി: യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം അഡ്വാന്‍സ് ബോണസായി ജോലിക്കാര്‍ക്ക് ലഭിക്കും. യുഎഇ ഗവണ്‍മെന്റ് ജോലികാര്‍ക്കും, സൈനികര്‍ക്കും, സോഷ്യല്‍ സര്‍വീസ് ചെയ്യുന്നവര്‍ക്കുമാണ് ഒരുമാസത്തെ ശമ്പളം അഡ്വാന്‍സ് ആയി കൊടുക്കുന്നത്. യുഎഇ ഫൗണ്ടിംഗ് ഫാദര്‍ ഷെയ്ഖ് സയേദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ 100-ാമത്തെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണിത്.
മെയ് ആറിനാണ് അദ്ദേഹത്തിന്റെ 100-ാമത് ജന്മദിനം. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലിഫ ബിന്‍ സയേദ് അല്‍ നഹ്യാന്‍ ബോണസ് പ്രഖ്യാപിച്ചിരുന്നു. ഈദ് ഉല്‍ ഫിത്തറിന് മുമ്പായി ബോണസ് നല്‍കും.
also read: ഈ മലയാളിയുടെ കേസ് യുഎഇയിലെ ഡെലിവറി ജോലികാര്‍ക്ക് ഒരു പാഠമായിരിക്കും, കാരണം….
പ്രസിഡന്റ്, ഹിസ് ഹൈനസ്സ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, എല്ലാ വിസിറ്റ് റിട്ടയര്‍ഡ് ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും സൈനികര്‍ക്കും, സാമൂഹ്യക്ഷേമ സേവനത്തിന്റെ ഗുണഭോക്താക്കള്‍ക്കും നല്‍കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ദുബായും സമാന ബോണസ് നല്‍കുമെന്ന് അറിയിച്ചു.
Post Your Comments