എടിഎം സര്‍വ്വീസ് ചാര്‍ജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചുവടെ പറയുന്ന മാർഗങ്ങൾ നിങ്ങളെ സഹായിക്കും.
- കാര്‍ഡ് പേയ്മെന്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് എടിഎമ്മില്‍ നിന്നുളള പണമെടുപ്പ് കുറയ്ക്കുക. കാര്‍ഡ് പേയ്മെന്റ് ഉള്ള സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക
- മാസവും വാര്ഷികമായുമുളള ബില്ലുകള്‍ ഓണ്‍ലൈനായി തന്നെ അടയ്ക്കുക. അല്ലെങ്കിൽ അതാത് സമയത്ത് അവ ഈടാക്കാനുളള സംവിധാനം അക്കൗണ്ടില്‍ ഒരുക്കുക.
- പണം പിന്‍വലിക്കാനായി മാത്രം ഫ്രീ ട്രാന്സാക്ഷന് ഉപയോഗിക്കുക. ബാലന്‍സ് അന്വേഷണം, മിനി സ്റ്റേറ്റ്മെന്റ് എന്നിവയ്ക്കായി മൊബൈല്‍ ബാങ്ക് സംവിധാനം ഉപയോഗിക്കുക.
- എടിഎം സര്‍വ്വീസ് ചാര്‍ജ് എന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഓണ്‍ലൈന്‍ ട്രാന്സാക്ഷന്സ് ആക്റ്റിവേറ്റാക്കുക. നിങ്ങളുടെ പണമിടപാടുകളുടെ പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായി ഓണ്‍ലൈന്‍ ഇടപാടുകളെ തിരഞ്ഞെടുക്കുക
Also read ;പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ റമദാന് ഓഫര്‍, 90 ശതമാനം വരെ ഡിസ്കൗണ്ട്
Post Your Comments