ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ധിക്കാരം മൂര്ധന്യത്തിലെത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാമത്തില്‍നിന്നും ഒരു ദളിത് അമ്മയുടെ മകന് പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ന്നിട്ടും അദ്ദേഹത്തിനു ആദരവ് നല്കാന് കോണ്‍ഗ്രസ് പാര്‍ട്ടി തയാറായില്ലെന്നും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
Read Also: ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഭയന്ന് പാകിസ്ഥാന് : പ്രതിരോധത്തിന് പുതിയ മാര്‍ഗം തേടുന്നു
ദളിത് വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് ഉണ്ടായപ്പോള്‍ അദ്ദേഹത്തോട് ആദരവ് പ്രകടപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് ഇഷ്ടപ്പെടുന്നില്ല. ഒരു വര്‍ഷമായി, സോണിയാഗാന്ധി രാഷ്ട്രപതിയെ അഭിന്ദനം അറിയിച്ച് വിളിച്ചിട്ടുപോലുമില്ലെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. പ്രസിഡന്റ് പദവിയെപ്പോലും ആദരിക്കാത്ത ആളുകളാണ് ദളിതുകളെക്കുറിച്ച് സംസാരിക്കുന്നത്. കോണ്‍ഗ്രസ് ഹൃദയങ്ങളെയും ദളിതുകളെയും പരിഗണിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments