Latest NewsKeralaNewsIndiaGulf

ദുബായിൽ മദ്യ ലഹരിയിൽ പോലീസ് ഉദ്യോഗസ്ഥയെ കടിച്ച റഷ്യൻ യുവതിയ്ക്ക് സംഭവിച്ചത്

ദുബായ്: ദുബായിൽ മദ്യ ലഹരിയിൽ പോലീസ് ഉദ്യോഗസ്ഥയെ കടിച്ച റഷ്യൻ യുവതിയെ ആറ് മാസം തടവിന് വിധിച്ച് കോടതി. അവധി ദിവസം ചിലവഴിക്കാനായി ദുബായിൽ എത്തിയ റഷ്യൻ യുവതി ഹോട്ടലിൽ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഇവർ അടികൂടിയതോടെ ഹോട്ടൽ അധികൃതർ പോലീസിൽ വിവരം അറിയിച്ചു.

ALSO READ:ദുബായിൽ ഇന്ത്യക്കാരന് നേരെ മുളകുപൊടി എറിഞ്ഞ ശേഷം പണം തട്ടി

തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇവർ പോലീസ് ഉദ്യോഗസ്ഥയുടെ മുഖത്ത് കടിക്കുകയും മർദ്ദിക്കുകയും ചെയ്തു. പോലീസ് യുവതിയെ പിടികൂടി വണ്ടിയിൽ കയറ്റിയപ്പോൾ യുവതി കാറിന്റെ ചില്ലുകൾ തകർത്തു. കോടതി വിചാരണയിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തന്റെ അറിവോടെയല്ല ഇതെല്ലം സംഭവിച്ചതെന്നും, മദ്യലഹരിയിൽ ബോധമില്ലാതെ ചെയ്തതാണെന്നും യുവതി കോടതിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button