ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത പല രീതിയിലും മാധ്യമങ്ങൾ വർത്തയാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഒരു വിവാഹ വാർത്തയാണ് റിപ്പോർട്ട് ചെയ്തു കാണുന്നത്.റായ്ബറേലി എം.എല്‍.എ അതിഥി സിങ്ങിനെ രാഹുല്‍ വിവാഹം കഴിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് കര്‍ണാടക തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കെയാണ് അതിനേക്കാള്‍ ചൂടില്‍ അധ്യക്ഷന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടേയും റായ്ബറേലി എം.എല്‍.എ അതിഥി സിങ്ങിന്റെയും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും മെയില്‍ തന്നെ വിവാഹം നടക്കുമെന്നു പ്രചരിപ്പിക്കുകയുമാണ്. റായ്ബറേലിയില്‍ നിന്നുള്ള ഏതോ വാട് സ് ആപ് ഗ്രൂപ്പാണ് വാര്‍ത്തയുടെ ഉറവിടം. എന്നാല്‍ ഇത് അതിഥി സിംഗ് നിഷേധിച്ചു. ഈ വാര്‍ത്തക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ജി എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്.
ഇത്തരം വാര്‍ത്തകള്‍ എന്നെ സങ്കടപ്പെടുത്തുന്നു. അദ്ദേഹം എന്റെ രാഖി സഹോദരനാണ് എന്നും അതിഥി സിങ് വ്യക്തമാക്കി. സംഗതി സത്യമാണെങ്കിലും ഇല്ലെങ്കിലും വിവാഹ വാര്‍ത്ത പരന്ന് നിമിഷങ്ങള്‍ക്കകം പലരും രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായെത്തി. സോണിയ ഗാന്ധിയുമൊത്തും പ്രിയങ്ക ഗാന്ധിയുമൊത്തുമുള്ള അതിഥിയുടെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
യു.എസ്.എയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അതിഥി സിങ് റായ് ബറേലിയില്‍ നിന്നും 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. റായ് ബറേലിയില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന അഖിലേഷിന്റെ പുത്രിയാണ് 29 കാരിയായ അതിഥി.
Post Your Comments