ന്യൂഡല്‍ഹി ; ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഭയന്ന് പാകിസ്ഥാന്‍ പ്രതിരോധത്തിന് പുതിയ മാര്‍ഗം തേടുന്നു. അത്യാധുനിക ആയുധങ്ങള്‍ വാങ്ങുന്ന ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭയെ സമീപിച്ചതിനു പിന്നാലെ തങ്ങളുടെ പ്രതിരോധ ബഡ്ജറ്റ് ഉയര്‍ത്താനുള്ള തീരുമാനവുമായി പാകിസ്ഥാന്‍.
ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നത് തങ്ങളെ ലക്ഷ്യമിട്ടാണെന്ന ഭയത്താല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ ബഡ്ജറ്റില്‍ 20 ശതമാനമാണ് പാകിസ്ഥാന്‍ വര്‍ദ്ധിപ്പിച്ചത്.
നിലവില്‍ നാവിക സേനയുമായി ബന്ധപ്പെട്ട് പുതിയ ആയുധങ്ങള്‍ വാങ്ങാനും,ആണവായുധങ്ങള്‍ കൂടുതല്‍ ശേഖരിക്കാനും പാകിസ്ഥാനു നീക്കമുള്ളതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നാവിക സേനയ്ക്ക് വേണ്ടി ഗ്രീസില്‍ നിന്നും ചൈനയില്‍ നിന്നും കപ്പലുകള്‍ വാങ്ങാനും ഉദ്ദേശമുണ്ട്.
275 ബില്യന്‍ ഡോളറാണ് ഈ മേഖലയ്ക്കായി പാകിസ്ഥാന്‍ മാറ്റി വയ്ക്കുക.
കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രതിരോധ ചെലവിനായി അനുവദിക്കപ്പെട്ടത് 250.2 ബില്യന്‍ രൂപയായിരുന്നു.
ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഒന്‍പത് ശതമാനം വര്‍ദ്ധനയാണ് പ്രതിരോധ ചെലവുകളില്‍ അധികൃതര്‍ കണക്കാക്കുന്നത്. പാകിസ്ഥാനില്‍ പ്രതിരോധ പെന്‍ഷന്‍ പ്രതിരോധ ചെലവുകളില്‍ ഉള്‍പ്പെടുത്തുന്നില്ല.
കഴിഞ്ഞ വര്‍ഷം പ്രതിരോധ വകുപ്പിന് അനുവദിക്കപ്പെട്ട തുകയില്‍ 172. 8 ബില്യന്‍ രൂപ ചെലവഴിച്ചതായി സാമ്പത്തിക സര്‍വേയില്‍ പറയുന്നു. അനുവദിക്കപ്പെട്ട തുകയുടെ 60 ശതമാനമാണ് ഇത്.
അടുത്തിടെ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ലോകത്ത് സൈനിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന അഞ്ചാമത്തെ രാജ്യം ഇന്ത്യയാണെന്ന് പ്രസ്താവിച്ചിരുന്നു.
തുടര്‍ന്നാണ് ഇന്ത്യ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നത് പ്രധാനമായും തങ്ങളെ ലക്ഷ്യമിട്ടാണെന്നും,അത്യാധുനിക ആയുധങ്ങള്‍ വാങ്ങുന്നതില്‍ നിന്നും ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘം യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസിനെ സന്ദര്‍ശിച്ചത്.
Post Your Comments