ന്യൂഡല്‍ഹി : പ്രവാസി ദിനമായ പ്രവാസി ഭാരതീയ ദിവസ് ഇനി മുതല്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഗംഭീരമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ഓരോ വര്‍ഷവും നടത്തുന്ന ആഘോഷമാണ് ഇനി രണ്ടു വര്‍ഷത്തിലൊരിക്കലാക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക വിഷയങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
വിദേശത്തും സ്വദേശത്തുമുള്ള 12 പ്രമുഖ വ്യക്തികളെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെന്നും ഇന്ത്യയില്‍ നിന്ന് ആളുകള്‍ വിദേശത്തേക്ക് പോകുന്നതിന്‌റെ കാരണവും അവിടത്തെ ജീവിത നിലവാരവും കൃത്യമായി അറിയാന്‍ ശ്രമിക്കുമെന്നും സുഷമ വ്യക്തമാക്കി. ഇനി 2019ല്‍ വാരണാസിയിലാണ് പ്രവാസ് ദിവസ് ആഘോഷിക്കുന്നത്.
Post Your Comments