KeralaLatest NewsNewsIndia

പ്രമുഖ അച്ചാർ നിര്‍മാണ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

കൊച്ചി: പെരുമ്പാവൂരിലെ പ്രമുഖ അച്ചാർ നിര്‍മാണകേന്ദ്രത്തിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനപരിശോധനയിൽ മാരക രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് അച്ചാറുകള്‍ വിപണിയില്‍ എത്തിക്കുന്നതായി കണ്ടെത്തി സദ്യ അച്ചാര്‍ എന്ന സ്ഥാപനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് അച്ചാര്‍ കേടാകാതിരിക്കാന്‍ വലിയ തോതില്‍ രാസപദാര്‍ഥം ഉപയോഗിക്കുന്നതായി തെളിഞ്ഞത്.

also read:ആരോഗ്യ പ്രവര്‍ത്തകരുടെ മിന്നല്‍ പരിശോധന

പെരുമ്പാവൂരിൽ ഡെങ്കിപ്പനയും പകര്‍ച്ച വ്യാധിയും വ്യാപകമായതിനെ തുടര്‍ന്ന് ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പരിശോധനകൾ നടത്തിയത്. നിറം വര്‍ധിപ്പിക്കുന്നതിനായി സിന്തറ്റിക്ക് കളര്‍ ഉപയോഗിക്കുന്നതായും അച്ചാറുകൾ കേടാകാതിരിക്കാൻ മാരക രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായും ആരോഗ്യ വകുപ്പ് കണ്ടെത്തി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളയാണിവ

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലേക്ക് ദിവസേന വലിയ തോതില്‍ ഇവിടെനിന്ന് അച്ചാര്‍ വിതരണം ചെയ്യുന്നതായാണ് വിവരം. ഇതിന് പുറമെ ജില്ലയിലെ പല ഹോട്ടലുകളിലും വലിയ അളവില്‍ ഇവിടെ നിന്നും അച്ചാറുകള്‍ കൊണ്ടുപോകുന്നുണ്ട്. ലൈസന്‍സ് പോലുമില്ലാതെയാണ് നാഗര മധ്യത്തിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button