KeralaLatest NewsNews

ആരോഗ്യ പ്രവര്‍ത്തകരുടെ മിന്നല്‍ പരിശോധന

തിരുവനന്തപുരം•വര്‍ഷകാലം ആരംഭിക്കുന്നതിനു മുന്‍പു തന്നെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡുകളില്‍ മിന്നല്‍ പരിശോധന നടത്തി. നഗരസഭ പ്രദേശങ്ങളിലെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു പരിശോധന. മാനവനഗര്‍, വലിയശാല എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും മാനവ നഗറില്‍ തിങ്ങി പാര്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കുകയും ചെയ്തു.

health dpdtജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി, നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഉറവിടങ്ങള്‍ നശിപ്പിക്കുകയും വരും ദിവസങ്ങളില്‍ തുടര്‍ച്ചയായ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ കാലേകൂട്ടി പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ജനവരി 1 മുതല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. വലിയശാലയില്‍ കൂട്ടിയിട്ടിരുന്ന ടയറുകളില്‍ കണ്ടെത്തിയ ഉറവിടങ്ങളെ നശിപ്പിക്കുകയും വസ്തു ഉടമസ്ഥനോട് ടയറുകള്‍ നീക്കം ചെയ്യുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button