Latest NewsNewsIndiaSportsTennis

പ്രസവമായില്ലെ, ഇനി വിരമിക്കുമോ? ചോദ്യങ്ങള്‍ക്ക് സാനിയയുടെ ചുട്ട മറുപടി

ന്യൂഡല്‍ഹി: പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും വിവാഹിതരാകുന്നത് 2010 എപ്രില്‍ 12നാണ്. വിവാഹ ശേഷവും സാനിയ ഇന്ത്യക്കായി നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. ഇപ്പോള്‍ താരം ഗര്‍ഭിണിയാണ്. ഇത് അറിഞ്ഞതോടെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പ്രസവ ശേഷം കോര്‍ട്ടിലേക്ക് വീണ്ടും തിരിച്ചെത്തുമോ, വിരമിക്കില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഇതിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം.

പ്രസവ ശേഷവും താന്‍ കളിക്കാന്‍ കോര്‍ട്ടിലെത്തുമെന്നും അക്കാര്യം ആലോചിച്ച് ആരും തലപുകയ്ക്കേണ്ടെന്നുമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിന്റെ ഭാര്യകൂടിയായ സാനിയയുടെ മറുപടി.

ഈ മാസം ആദ്യത്തിലാണ് സാനിയ ഗര്‍ഭിണിയാണെന്നുള്ള കാര്യം കുടുംബം പുറത്തുവിട്ടത്. ഇതോടെ, താരത്തിന്റെ ഭാവിയെ പറ്റിയുള്ള ‘ആശങ്ക’ പങ്കുവെച്ച് നിരവധിയാളുകള്‍ രംഗത്ത് വന്നത്. കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കരിയറും സ്വപ്നവുമെല്ലാം ഉപേക്ഷിക്കണം എന്ന ചിന്ത മാറ്റിമറിക്കാന്‍ മുന്നില്‍ നിന്ന് ഞാന്‍ മാതൃക കാണിക്കുമെന്നാണ് സാനിയ പറയുന്നത്. 2020ലെ ടോക്യോ ഒളിംപിക്സിലേക്ക് മടങ്ങി എത്തും എന്നതിന് വ്യക്തമായ സൂചന നല്‍കിയാണ് സാനിയയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button