മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം. ഇബ്രിയില്‍ നിന്നും സൊഹാറിലേക്ക് പുറപ്പെട്ട വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ശജീന്ദ്രന്‍, പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് എന്നിവരാണ് മരിച്ചത്. സുകുമാരന്‍ നായരും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്നീഷ്യന്മാരാണ്.
ALSO READ:ഒമാനിൽ വാഹനാപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
ശജീന്ദ്രന്‍ സ്വകാര്യ കമ്പനിയായ യുണീക്കിലെ ജീവനക്കാരായിരുന്നു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സൊഹാറിലെ അമ്പലത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇബ്രിയില്‍ നിന്നും സുഹൃത്തുക്കള്‍ സൊഹാറിലേക്ക് തിരിച്ചത്. മിനി ബസിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.
Post Your Comments