സൊൻഭദ്ര : കഴിഞ്ഞ എഴുപത് വർഷങ്ങളായി ഒരു ഗ്രാമം ഒന്നടങ്കം കാത്തിരുന്നത് എന്നെങ്കിലും തങ്ങളുടെ ഗ്രാമത്തിൽ വൈദ്യൂതി വെളിച്ചമെത്തുന്ന ആ കാലത്തിനു വേണ്ടിയാണ്. തീച്ചൂളപോലെ തിളയ്ക്കുന്ന വെയിലില്‍ പണിയെടുത്ത് തളര്‍ന്നുവരുമ്പോൾ ഒരു ഗ്ലാസ് തണുത്തവെള്ളം, വൈകുന്നേരങ്ങളില്‍ സിനിമയും പാട്ടുകളും ആസ്വദിക്കാന്‍ ഒരു ടി.വി ഇതൊക്കെയായിരുന്നു ഉത്തര്‍പ്രദേശിലെ കച്ചന്‍ ഗ്രാമവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നങ്ങളിലൊന്ന്. ആവശ്യത്തിനും അനാവശ്യത്തിനും ശീതളപാനീയങ്ങള്‍ കുടിക്കുന്ന നമ്മള്‍ക്കൊക്കെ ഇതൊരു സ്വപ്‌നമാണോ എന്ന് തോന്നും.
എന്നാല്‍ കച്ചനിലെ ഗ്രാമീണര്‍ക്ക് അതൊരു സ്വപ്‌നം തന്നെയാണ്. കാരണം ഇവരുടെ വീടുകളില്‍ പോയിട്ട് ഗ്രാമത്തില്‍ പോലും വൈദ്യുതി ഒരു വിദൂര സാധ്യത മാത്രമായിരുന്നു. ഇപ്പോഴിതാ ഇവരുടെ ആഗ്രഹം പൂവണിയുകയാണ്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ സൊൻഭദ്രയിലെ കച്ചൻ ഗ്രാമത്തിലാണ് 70 വർഷങ്ങൾക്ക് ശേഷം വൈദ്യൂതി എത്തുന്നത്. വരുന്ന ഡിസംബർ 31 നു മുൻപ് എല്ലാ വീടുകളിലും വൈദ്യൂതി എത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർശന നിർദേശമാണ് ഏഴു പതിറ്റാണ്ടുകൾക്കിപ്പുറം കച്ചൻ ഗ്രാമത്തിൽ വൈദ്യുതി എത്തിച്ചത്. നാലുമാസം മുമ്പാണ് ഈ ഗ്രാമത്തിലേക്ക് വൈദ്യുതി കടന്നുവന്നത്.
വൈദ്യുതി എത്തിയതോടെ പുതിയ വ്യാപാര, വാണിജ്യ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ഗ്രാമീണര്‍ കാത്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ വലിയ ജില്ലകളിലൊന്നായ സൊന്‍ഭദ്രയിലാണ് കച്ചന്‍ ഗ്രാമമുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നല്‍കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്ന എട്ട് വലിയ വൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയാണ് സൊന്‍ഭദ്ര. ഇന്ത്യയുടെ തെര്‍മല്‍ പവര്‍ ഹബ് എന്ന് വിളിപ്പേരുള്ള ജില്ല. എന്നാല്‍ രാജ്യത്തേറ്റവും കൂടുതല്‍ വൈദ്യുതി എത്താത്ത വീടുകളുള്ളതും ഇവിടെയാണ് എന്നതാണ് വിരോധാഭാസം. ഇവിടെ വൈദ്യൂതി എത്തിയിട്ടില്ലാത്ത ഒരു കോടി 31 ലക്ഷം വീടുകളിലേക്ക് വൈദ്യൂതി എത്തിക്കാനുള്ള നിർദേശമാണ് മോദി നൽകിയിരിക്കുന്നത്.
ഓരോ ജില്ലയിലും സൗജന്യ വൈദ്യുതി കണക്ഷനുകൾ വിതരണം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും വൈദ്യുതി ക്യാംപുകൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2015 ആഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു എല്ലാ ഗ്രാമങ്ങളിലും 1000 ദിവസം കൊണ്ട് വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 2015 ഏപ്രിലിൽ വൈദ്യുതി എത്തിക്കാൻ ബാക്കിയുണ്ടായിരുന്ന 18,452 ഗ്രാമങ്ങളിൽ എല്ലായിടത്തും വൈദ്യുതി എത്തിച്ചതായി പദ്ധതിയുടെ നോഡൽ ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ വ്യക്തമാക്കി. സമയപരിധിക്കുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള കഠിന ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
പദ്ധതി നടപ്പാക്കുന്നതിനിടെ മറ്റ് 1275 ഗ്രാമങ്ങളിലും വൈദ്യുതി എത്തിയില്ലെന്ന് കണ്ടെത്തി അതും വൈദ്യുതീകരിച്ചു.മൊത്തം 75,000 കോടിയാണ് പദ്ധതിച്ചെലവിനായി അനുവദിച്ചത്. 2019 മാർച്ചിനുള്ളിൽ 40 ലക്ഷം കുടുംബങ്ങളിൽ വൈദ്യുതി എത്തിക്കുക എന്ന ബൃഹദ് പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹർ ഘർ യോജന ( സൗഭാഗ്യ) എന്ന പദ്ധതിയാണ് ഇതിനു വേണ്ടി വിഭാവനം ചെയ്തിരിക്കുന്നത്.
Post Your Comments