കായംകുളം•പത്ത് വയസുകരിയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി മര്‍ദ്ദനമേറ്റ വൃദ്ധന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. 68 കാരനായ പെരിങ്ങാല കലൂര്‍ കണ്ടത്തില്‍ താമരാക്ഷനാണ് നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദനമേറ്റത്. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ കത്തിയുപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു.ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. താമരാക്ഷന്റ മൊഴിയെടുത്ത ശേഷം ഇയാളെ മര്‍ദിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ്‌അറിയിച്ചു.
Post Your Comments