Latest NewsNewsIndia

‘രാഹുല്‍ ഗാന്ധിയുമായി വിവാഹം’; തുറന്ന് പറഞ്ഞ് അദിതി സിംഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലി എംഎല്‍എ അദിതി സിംഗുമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ താരമായിരിക്കുന്നത്. ഇരുവരും വിവാഹിതരകുന്നു എന്നാണ് വാര്‍ത്ത. വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ചൂട് പിടിച്ചതോടെ പ്രതികരണവുമായി അദിതി തന്നെ രംഗത്തെത്തി.

രാഹുല്‍ ഗാന്ധി തനിക്ക് ‘രാഖി’ സഹോദരനാണെന്ന് അദിതി സിംഗ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി തനിക്ക് ജേഷ്ട സഹോദരനെപോലെയാണ്. ഇത്തരം അഭ്യഹങ്ങളും വാര്‍ത്തകളും വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ താന്‍ ദുഖിതയാണെന്നും അദിതി പറഞ്ഞു.

അദിതിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച് ഇവരുടെ വിവാഹം ഉടനെ നടക്കുമെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് 29കാരിയായ അതിദി സിംഗ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button