ചെന്നൈ: അച്ഛന്റെ മദ്യപാനശീലത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശിയായ ദിനേഷ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തിരുന്നു. ഡോക്ടറാകാന്‍ ആഗ്രഹിച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പതിനേഴുകാരനായിരുന്ന ദിനേഷ് വണ്ണാര്‍പേട്ടയിലെ റെയില്‍വേ പാലത്തിനു കീഴിലാണ് ജീവനൊടുക്കിയത്. തന്റെ ചിതയ്ക്ക് അച്ഛൻ തീകൊളുത്തരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ ദിനേഷ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read Also: ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി
ഹൃദയം തകർന്ന വേദനയോടെ ഒടുവിൽ താൻ ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിനേഷിന്റെ പിതാവായ മാടസാമി. സ്വര്‍ണം പോലുള്ള ഹൃദയമായിരുന്നു അവന്റേത്. പരീക്ഷയുടെ ഇടയില്‍ പോലും അവന്‍ എന്നെ വിളിക്കാറുണ്ടായിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ പറയാറുമുണ്ടായിരുന്നു. എന്നെ അവന്‍ ഒരുപാട് സ്നേഹിച്ചിരുന്നെന്നും മാടസ്വാമി പറയുകയുണ്ടായി.
Post Your Comments