ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയപ്പോഴും പലരും അതിനെ കളിയാക്കുകയും ആ പ്രസ്താവനയെ അവഗണിക്കുകയുമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം സൂപ്പറാണെന്നും സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ മോദി പറയുന്നതിനേക്കാള്‍ മുകളിലാണ് സത്യമെന്നും രാജ്യത്തെ 85 ശതമാനം ജനങ്ങള്‍ക്കും സ്വന്തം വീട്ടില്‍ വൈദ്യുതി ലഭിച്ചു കഴിഞ്ഞുവെന്നും ലോക ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു.
2010നും 2016നും ഇടയില്‍ 30 മില്യണ്‍ പേര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുകള്‍ വൈദ്യുതി നല്‍കി എന്നാണ് ലോക ബാങ്കിന്റെ വെളിപ്പെടുത്തല്‍. ഇത് മറ്റേതൊരു ലോക രാജ്യത്തേക്കാളും മുന്നിലാണെന്ന് കണക്കുകള്‍ നിരത്തി ലോക ബാങ്ക് പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ 80 ശതമാനത്തില്‍ താഴെയാണ് വൈദ്യുതീകരണത്തിന്റെ അളവായി പറയുന്നത്. എന്നാല്‍ ഇതിന് എത്രയോ മുകളിലാണെന്ന് ലോക ബാങ്ക് പറയുന്നു. അതേസമയം ഉപയോഗിക്കുന്ന കണക്ഷനുകളുടെ എണ്ണം കണക്കാക്കിയാണ് സര്‍ക്കാര്‍ വൈദ്യുതീകരിച്ച വീടിന്റെ എണ്ണം കണക്കാക്കുന്നത്. എന്നാല്‍ ലോക ബാങ്ക് ഗ്രിഡ് ഉപയോക്താക്കളുടെ എണ്ണമാണ് കണക്കാക്കുന്നത്.
ഇന്ത്യയില്‍ ശേഷിക്കുന്ന 15 മില്യണ്‍ ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കുക എന്നതാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികള്‍. അതിനുള്ള പ്രവൃത്തികള്‍ സര്‍ക്കാര്‍ ശക്തമാക്കേണ്ടതുണ്ട്. 2030ന് മുമ്പ് ഇന്ത്യക്ക് ഈ നേട്ടം സ്വന്തമാക്കും. ലോകത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ തന്നെ ഇന്ത്യയെത്തുമെന്നും ലോക ബാങ്കിന്റെ ലീഡ് എനര്‍ജി ഇക്കണോമിസ്റ്റ് വിവിയന്‍ ഫോസ്റ്റര്‍ പറഞ്ഞു.
വൈദ്യുതീകരണം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും പല വീടുകളിലും ഇത് സ്ഥിരമായി കിട്ടുന്ന രീതിയിലേക്ക് ഇന്ത്യ വളര്‍ന്നിട്ടില്ലെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു. ഇത് കൂടുതല്‍ നേരം കിട്ടുന്നതിന് ഇന്ത്യ കൂടുതല്‍ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കേണ്ടി വരും. അത് ഇന്ത്യയുടെ വികസന സാധ്യതകളെ കൂടി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇതിനാണ് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇനി പ്രാധാന്യം നല്‍കേണ്ടതെന്നും ലോകബാങ്ക് സൂചിപ്പിച്ചു.
Post Your Comments