ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ ശരീരഭാരം കുറയുന്നത് ക്യാൻസർ എന്ന മാരകരോഗത്തിന്റെ ലക്ഷണമായിരിക്കാം. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗത്തെയാണ് ക്യാൻസർ എന്ന് പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവ ക്യാൻസർ വരാനുള്ള കാരണമായി പറയപ്പെടുന്നു. ക്യാന്‍സര്‍ വരുമ്പോൾ ചില ലക്ഷണങ്ങൾ നമ്മളിൽ പ്രകടമാകും. ഇതേ നേരത്തെ കണ്ടെത്തി ചികിത്സ ചെയ്യണം ഇല്ലെങ്കിൽ അത് മരണത്തിന് തന്നെ കാരണമായേക്കാം.
പലതരലക്ഷണങ്ങൾ ക്യാന്‍സറിന്റെ സൂചനകള്‍ നല്‍കുന്നു. അതിൽ ഒന്നാണ് ആരോഗ്യത്തോടെ ഇരുന്ന ഒരു വ്യക്തിയുടെ ശരീരഭാരം പെട്ടെന്ന് കുറയുന്നത് ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം എന്നിവയുടെ ലക്ഷണമാകാമിത്. എത്ര ഭക്ഷണം കഴിച്ചാലും ശരീരഭാരം വളരെയധികം കുറഞ്ഞുവരുന്ന ലക്ഷണത്തെ അവഗണിക്കരുത് . നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നു എന്ന സൂചന കൂടിയാണ് നൽകുന്നത്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ക്യാൻസറിനെ ഫലപ്രദമായി നേരിടാം.
Also read ; തണ്ണിമത്തനില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞു മാത്രം ഉപയോഗിക്കുക
Post Your Comments