ഈ വേനൽക്കാലത്ത് നാം ധാരാളം പഴവർഗങ്ങൾ കഴിക്കാറുണ്ട്. ഇതിൽ പ്രധാനിയാണ് തണ്ണിമത്തന്‍. കാരണം 92 ശതമാനം വെളളത്തോടൊപ്പം വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതായ തണ്ണിമത്തനില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സുഖമമാക്കാനും, ഹൈ ബിപിയുള്ളവര്‍ ഇത് കഴിച്ചാല്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്നു. അതിനാൽ തണ്ണിമത്തൻ കഴിക്കുന്നത് വളരെ നല്ലതാണെങ്കിലും അത് അമിതമായാൽ ഗുരുതര രോഗങ്ങളിലേക്കായിരിക്കും നിങ്ങളെ കൊണ്ടെത്തിക്കുക. അത്തരത്തിൽ ഉണ്ടാകുന്ന അഞ്ചു രോഗങ്ങളെ കുറിച്ച് ചുവടെ പറയുന്നു.
- തണ്ണിമത്തനില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി ഇത് കഴിച്ചാൽ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
- അമിതമായി തണ്ണിമത്തന്‍ കഴിച്ചാൽ അതിലുള്ള വെള്ളം ദഹനത്തെ തടസപ്പെടുത്തും. ഇത് പിന്നീട് വയറുവേദന മലബന്ധം എന്നിവ ഉണ്ടാക്കിയേക്കാം.
- പ്രമേഹ രോഗി അമിതമായി തണ്ണിമത്തന്‍ കഴിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
- മദ്യം കഴിക്കുന്നവര്‍ തണ്ണിമത്തന്‍ അധികം കഴിക്കാതിരിക്കുക. മദ്യത്തിലെ ആള്‍ക്കഹോളും തണ്ണിമത്തനിലെ ലിസോപിനും കൂടുന്നത് കരൾരോഗത്തിന്‍റെ സാധ്യത കൂട്ടുന്നു. കൂടാതെ മദ്യപാനം ശീലവും ഒഴിവാക്കുക.
- ശരീരത്തിൽ വെള്ളം അമിതമായാൽ അതിനെ അമിത ഹൈഡ്രേഷനെന്ന് പറയപ്പെടുന്നു. 92 ശതമാനം വെള്ളം അടങ്ങിയ തണ്ണിമത്തൻ അമിതമായി കഴിച്ചാൽ അതു അമിത ഹൈഡ്രേഷന് കാരണമാകുന്നു.
Also read ; യുനിസെഫ് തിരഞ്ഞെടുത്ത മികച്ച ശിശു സൗഹൃദ നഗരം ഇത്
Post Your Comments