Latest NewsNewsTechnology

വന്‍ ജനപങ്കാളിത്തമുള്ള ഈ അക്കൗണ്ടിലും സുരക്ഷാവീഴ്ച : ഉപഭോക്താക്കള്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണം

ന്യൂയോര്‍ക്ക് : വന്‍ ജനപങ്കാളിത്തമുള്ള ഈ അക്കൗണ്ടിലും സുരക്ഷാവീഴ്ച : ഉപഭോക്താക്കള്‍ പാസ്‌വേര്‍ഡുകള്‍ മാറ്റണം .  സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഉപഭോക്താക്കളോട് പാസ് വേര്‍ഡുകള്‍ മാറ്റാന്‍ ട്വിറ്ററിന്റെ ആഹ്വാനം. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പാസ് വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

പാസ് വേര്‍ഡുകള്‍ക്ക് സുരക്ഷയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 336 മില്യണ്‍ ട്വിറ്റര്‍ ഉപഭോക്താക്കളോട് പാസ്വേര്‍ഡ് മാറ്റാന്‍ ട്വറ്റര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

സെര്‍വറിലെ പാസ് വേര്‍ഡുകള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ട്വിറ്ററിന്റെ നിര്‍ദേശം. ട്വിറ്റര്‍ അധികൃതര്‍ തന്നെയാണ് ഔദ്യോഗിക ബ്ലോഗിലൂടെയും ട്വീറ്റിലൂടെയും സുരക്ഷാ വീഴ്ചയെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്.

സുരക്ഷാ പിഴവുണ്ടായതായി ട്വിറ്റര്‍ ചീഫ് ടെക്‌നോളജി ഓഫിസര്‍ പരാഗ് അഗര്‍വാള്‍ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ ശരിവെയ്ക്കുകയും സുരക്ഷാ വീഴ്ചയ്ക്ക് ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു. പാസ്‌വേര്‍ഡുകളില്‍ ചിലത് ചോര്‍ന്നെന്നു സമ്മതിച്ച ട്വിറ്റര്‍ എത്ര അകൗണ്ട് വിവരങ്ങള്‍ ചോര്‍ന്നെന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലറ്റിക്ക അടച്ചുപൂട്ടാന്‍ നടപടി ആരംഭിച്ച പശ്ചാത്തലത്തിലാണ് പുതിയ പാസ്വേര്‍ഡ് ചോര്‍ച്ച അരങ്ങേറിയിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം വ്യക്തിവിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നത് വലിയ ആശങ്കയ്ക്കിടയാക്കിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ട്വിറ്ററിന്റെ സുരക്ഷാ വീഴ്ചയും കരുതല്‍ നടപടികളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button