Latest NewsNewsIndia

അറസ്റ്റ് ഒഴിവാക്കാന്‍ വീടിനു മുകളില്‍ നിന്ന് ചാടിയ പണമിടപാടുകാരന് ഒടുവില്‍ സംഭവിച്ചത്

ന്യുഡല്‍ഹി: അറസ്റ്റ് ഒഴിവാക്കാന്‍ വീടിനു മുകളില്‍ നിന്ന് ചാടിയ പണമിടപാടുകാരന് ദാരുണാന്ത്യം. തട്ടിപ്പ് കേസില്‍ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് സംഘത്തില്‍ നിന്നും രക്ഷപ്പെടാനാണ് 65കാരനായ പണമിടപാടുകാരന്‍ താഴേക്ക് ചാടിയത്. ഡല്‍ഹി വസന്ത് വിഹാറില്‍ തിങ്കളാഴ്ചയാണ് സംഭവം. മകന്റെ വീടിനു മുകളില്‍ നിന്നാണ് 65കാരനായ പണമിടപാടുകാരന്‍ താഴേക്ക് ചാടിയത്. പോലീസ് എത്തിയതോടെ മുറിയ്ക്കുള്ളില്‍ കയറി 25 മിനിറ്റോളം ഒളിച്ചിരുന്ന പണമിടപാടുകാരന്‍ ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷമാണ് താഴേക്ക് ചാടിയത്.

വീരേന്ദര്‍ ദിംഗ്‌റ എന്നയാളാണ് ആത്മഹത്യ ചെയ്തത്. പോലീസിനെ കണ്ടയുടന്‍ ഓടി മുകള്‍ നിലയില്‍ കയറിയ ഇയാള്‍ മുറിയില്‍ കയറി വാതില്‍ അടച്ചു. പിന്നീട് ടെറസില്‍ എത്തി താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പലരുടെയും പക്കല്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ ഇത് മടക്കി നല്‍കാന്‍ കഴിയാതെ വന്നതോടെ കടുത്ത മാനസിക സമ്മര്‍ദ്ദിലായിരുന്നുവെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, മരണത്തില്‍ സംശയം ഉയര്‍ന്ന സ്ഥിതിക്ക് കത്തിലെ കയ്യക്ഷരം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

ഇയാള്‍ മകന്റെ വീട്ടില്‍ എത്തിയെന്നറിഞ്ഞ് പോലീസ് പിടികൂടാന്‍ എത്തുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. എന്നാല്‍ ആത്മഹത്യ ചെയ്തുവെന്നതില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും വീരേന്ദറിന്റെ കുടുംബം ആലോചിച്ചു. തട്ടിപ്പ് കേസില്‍ സി.ആര്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ വീരേന്ദറിനെതിരെ കേസ് നിലവിലുണ്ട്. ഒളിവിലായിരുന്ന ഇയാള്‍ വസന്ത് വിഹര്‍ ഇ ബ്ലോക്കിലെ മകന്റെ വീട്ടിലെത്തിയതായി വിവരം ലഭിച്ച പോലീസ് വീട് വളയുകയായിരുന്നു. ഏപ്രില്‍ 25നും സമാനമായ സംഭവം ഡല്‍ഹിയിലെ ലോധി കോളനിയില്‍ നടന്നിരുന്നു. അനധികൃതമായി ആഭരണങ്ങള്‍ കൈവശം വച്ചതില്‍ പിടികൂടിയ ആഭരണ വ്യാപാരി റവന്യൂ ഇന്റലിജന്‍സ് ഓഫീസിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button