റംസാന്‍ പുണ്യത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും വ്രതശുദ്ധിയോടെ ഒരുങ്ങുമ്‌പോള്‍ പുതിയതായി എഴു പള്ളികള്‍ തുറന്നാണ് ഈ രാജ്യം പുണ്യദിനത്തിനായി കാത്തിരിക്കുന്നത്. ആയിരങ്ങള്‍ക്ക് ഒരേ സമയം ആരാധന നടത്താന്‍ സാധിക്കുന്ന ഏഴു പള്ളികളാണ് ഇവിടെ പണികഴിപ്പിച്ചിരിക്കുന്നത്.
റംസാന്‍ വരവേല്‍പ് ആഘോഷമായി നടക്കുന്ന യുഎഇയിലെ ഷാര്‍ജയിലാണ് പുതിയതായി ഏഴു പള്ളികള്‍ വരുന്നത്. ഷാര്‍ജ ടൗണില്‍ നാലു പള്ളികളും സമീപ പ്രദേശങ്ങളിലായി മൂന്നു പള്ളികളുമാണ് പണിതീര്‍ന്നത്. ഷാര്‍ജ ഇസ്ലാമിക്ക് അഫയേഴ്‌സിന്‌റെ മേല്‍നോട്ടത്തിലാണ് പണികള്‍ നടത്തിയത്. എമിറേറ്റ്‌സിലെ താമസക്കാര്‍ക്ക് സന്തോഷം പകര്‍ന്ന് ഷാര്‍ജ ഭരണാധികാരിയായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ തീരുമാനത്തോടെയാണ് പള്ളികളുടെ നിര്‍മ്മാണം ആരംഭിച്ചത്. ഷാര്‍ജയിലെ അല്‍ തല, ബുത്തീന, റഹ്മാനിയ, സബ്ക്ക എന്നീ സ്ഥലങ്ങളിലാണ് പള്ളികള്‍ ആരംഭിച്ചത്. റംസാന്‍ പെരുന്നാളിലെ രാത്രി നിസ്‌കാരത്തിനും പ്രത്യേക സജ്ജീകരണങ്ങള്‍ പള്ളിയില്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments