ഗുണ്ടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ബലാത്സംഗത്തിനിരയാക്കി ഒളിവില്‍ പോയ 50കാരന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് വയസുകാരിയായ ബാലികയെ ബലാത്സംഗം ചെയ്‌ത പ്രതി സുബ്ബയ്യയാണ് ആത്മഹത്യ ചെയ്തത്. റിക്ഷാവണ്ടി ഡ്രൈവറായ സുബ്ബയ്യ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗുണ്ടൂര്‍ മേഖലയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.
പ്രതിയെ തൂക്കിക്കൊല്ലുകയോ പൊതുസ്ഥലത്ത് നിന്ന് വെടിവച്ച് കൊല്ലുകയോ ചെയ്യണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഗ്രാമവാസികള്‍ ഹൈവെ തടഞ്ഞതിനെ തുടര്‍ന്ന് 18 കിലോമീറ്ററോളം ഗതാഗത തടസം നേരിട്ടിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം.
ഫോണിലൂടെ വീട്ടുകാരോട് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച ശേഷമാണ് മരിച്ചത്. ഇതിനിടെ സുബ്ബയ്യയുടെ മകനെ പ്രതിഷേധക്കാര്‍ ആക്രമിച്ചു. പൊലീസ് ഇടപെട്ടാണ് ഇയാളെ രക്ഷിച്ചത്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തവെയാണ് വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments