Latest NewsKeralaNewsIndia

മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തവരെ സുകന്യ കുടുക്കിയത് ഇങ്ങനെ

ചെന്നൈ: രാത്രിയിൽ നടുറോഡിൽതനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയും വേണ്ട നടപടികൾ സ്വീകരിച്ചിരിക്കുകയുമാണ് ആക്ടിവിസ്റ്റും കോളമിസ്റ്റുമായ സുകന്യ കൃഷ്ണ. രാത്രിയിൽ നഗരമധ്യത്തിൽ വെച്ചാണ് സുകന്യയ്ക്ക് മോശം അനുഭവം ഉണ്ടായത്. എന്നാൽ പ്രതികരിക്കാതെ പിന്മാറാൻ സുകന്യ തയ്യാറായില്ല. വേണ്ട രീതിയിൽ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞത്. സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്.

also read: പെൺകുട്ടികളോട് മോശമായി പെരുമാറിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

എന്റെ സുഹൃത്തും ഞാനും ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് വരിക ആയിരുന്നു. നല്ല മഴയും…
വീടിന് അടുത്ത് എത്തിയപ്പോൾ കുറച്ച് ചെക്കന്മാർ ഞങ്ങളോട് അപമര്യാദയായി പെരുമാറി.
അപ്പൊൾ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് പോലീസ് അവിടെ എത്തി. അപ്പോഴും അവർ അവിടെ തന്നെ ഉണ്ടായിരുന്നു.പോലീസിനെ കണ്ടതും അവന്മാർ പലവഴിക്കായി ഓടി. പോലീസിന്റെ സമയോചിതമായ ഇടപെടൽമൂലം അതിൽ ഒരാളെ പിടികൂടി.

ഇപ്പോൾ കോരമംഗല പോലീസ് സ്റ്റേഷനിൽ ഉണ്ട് ഞങ്ങൾ. പിടികൂടിയ ആളുടെ കൂട്ടുകാർ വരാൻ ആയി കാത്തിരിക്കുന്നു.എന്തായാലും ശക്തമായി തന്നെ നേരിടാൻ ആണ് തീരുമാനം. ഇത്ര പബ്ലിക് ആയ ഒരു സ്ഥലത്ത് പോലും ഇത്തരം ആളുകളെ നേരിടേണ്ടി വരുന്നെങ്കിൽ, ഇന്ന് ഞാൻ ഇത് വെറുതേ വിട്ടാൽ… നാളെ എന്നെപ്പോലെ മറ്റൊരു പെൺകുട്ടി ആകും ഇവരുടെ ഇരയാകുക… അങ്ങനെ സംഭവിച്ചാൽ അതിന് ഉത്തരവാദി ഞാൻ ആകും…എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു… നന്ദി.
പോലീസില്‍ പരാതിപ്പെട്ടതിനെ അഭിനന്ദിച്ചും പിന്തുണ അറിയിച്ചും നിരവധി പേര്‍ സുകന്യ കൃഷ്ണനൊപ്പമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button