പാറ്റ്ന: കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരിയെ യുവാക്കള്‍ ജീവനോടെ കത്തിച്ചു. ജാര്‍ഖണ്ഡിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് ജീവനോടെ കത്തിച്ചത്. ഛത്ര ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി കൂട്ടമാനംഭംഗത്തിനിരയാക്കിയ പതിനാലുകാരിയെ വെള്ളിയാഴ്ച യുവാക്കള്‍ ജീവനോടെ കത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് മദ്യലഹരരിയിലെത്തിയ നാലംഗ യുവാക്കള്‍ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് വിജനമായ സ്ഥലത്തെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗ്രാമസഭയിലും പഞ്ചായത്ത് അംഗങ്ങളോടും പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ ശിക്ഷ വിധിച്ചതില്‍ പ്രകോപിതരായ യുവാക്കള്‍ വെള്ളിയാഴ്ച വീട്ടിലെത്തി മാതാപിതാക്കളെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തുകയുമായിരുന്നു.
Post Your Comments