Latest NewsKerala

നാട്ടിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ പ്രവാസിയെ മരണം കീഴടക്കി

മസ്കറ്റ് ; നാട്ടിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ ശേഷം ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു. ഒമാനിൽ സുഹാര്‍ ഫലജില്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്ന കൊല്ലം കാവനാട് കുരീപ്പുഴ മണലില്‍ നഗറില്‍ താമസിക്കുന്ന അജയകുമാര്‍ (51) ആണ് മരിച്ചത്.

ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച രാത്രി മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ  ചെക്ക് ഇന്‍ ചെയ്യുന്നതിനിടെയാണ് അജയകുമാറിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ റോയല്‍ ആശുപത്രിയിലും പിന്നീട് ഖൗല ആശുപത്രിയിലും എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും വ്യാഴാഴ്ച വൈകിട്ടു മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സരള, രണ്ട് പെണ്‍മക്കളുണ്ട്.

Also read ; ദുബായിൽ മദ്യപിച്ച് പോലീസുകാരോട് മോശമായി പെരുമാറിയ യുവാവിന് സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button