
സാഹസികമായി സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിക്കുന്നവരാണ് പലരും. ഇത്തരത്തിലുള്ള സെല്‍ഫികളിലൂടെ ജീവന്‍ നഷ്ടപ്പെട്ട പല വാര്‍ത്തകളും പുറത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും അപകടകാരമായ സെല്‍ഫികളില്‍ നിന്നും യുവാക്കളെ പിന്നോട്ട് വലിക്കുന്നില്ല. അപകടകരമായ സെല്‍ഫിയിലൂടെ മറ്റൊരാള്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.
കരടിക്കടുത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിനെ കരടി ആക്രമിച്ച് കൊലപ്പെടുത്തി. ഒഡീസയിലെ നബരംഗ്പൂരില്‍വെച്ചാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രഭു ഭട്ടാര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കരടിയെ കണ്ട് വാഹനം നിര്‍ത്തി കരടിക്കടുത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.
പരുക്ക് പറ്റിയ കരടിയെ കണ്ടപ്പോള്‍ ഇയാള്‍ കാര്‍ നിര്‍ത്തി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കരടിയുടെ അടുത്തേക്ക് കൂടുതല്‍ എത്തിയതോടെ ഇയാളെ കരടി ആക്രമിച്ച് കൊന്നു. സംഭവത്തിന്റെ വീഡിയോ ഒപ്പമുണ്ടായിരുന്നവര്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
Post Your Comments