സിഡ്നി: ആത്മഹത്യാ ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ ദയാവധം പ്രതീക്ഷിച്ച് 104കാരനായ ശാസ്ത്രജ്ഞന് സ്വിറ്റ്സര്‍ലന്‍ഡിലേയ്ക്ക്. ആസ്ട്രേലിയന്‍ സസ്യ ശാസ്ത്രജ്ഞനും പരിസ്ഥിതിവാദിയുമായ ഡേവിഡ് ഗുഡാളാണ് ദയാവധം നിയമവിധേയമാക്കിയ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറാനൊരുങ്ങുന്നത്. ഈ പ്രായത്തിനിടയിൽ അദ്ദേഹം നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ഗുരുതര രോഗാവസ്ഥയിലല്ലാതെ ദയാവധം ആസ്ട്രേലിയയില്‍ നിയമവിധേയമല്ല. അതിനാലാണ് ദയാവധം അനുവദിക്കപ്പെട്ട സ്വിറ്റ്സര്‍ലന്‍ഡിലേക്ക് മാറാൻ അദ്ദേഹം ഒരുങ്ങുന്നത്.
ALSO READ:ഹൗസ് സർജന്റെ മുറിയിൽ ആത്മഹത്യാശ്രമം നടത്തി രോഗി
കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ തനിക്ക് മരിക്കണമെന്ന ആഗ്രഹം ഗുഡാള്‍ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ജീവിതസാഹചര്യങ്ങള്‍ മോശമായി. ഇൗ പ്രായംവരെ ജീവിച്ചതില്‍ ദുഃഖമുണ്ടെന്നും അതിനാല്‍ ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിക്ടോറിയ പ്രവിശ്യയില്‍ അതീവ ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ക്കും ആയുര്‍ദൈര്‍ഘ്യം ആറുമാസത്തില്‍ താഴെയുള്ളവര്‍ക്കും ദയാവധം നിയമ വിധേയമാക്കിയിട്ടുണ്ടെങ്കിലും 2019 ജൂണില്‍ മാത്രമേ ഇത് നിലവില്‍ വരുകയുള്ളൂ. ദയാവധം വേണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ മകളും, ദയാവധത്തിനുവേണ്ടി വാദിക്കുന്ന രാജ്യാന്തര സംഘടന ഗ്രൂപ്പ് എക്സിറ്റ് ഇന്റര്‍നാഷണലും പിന്തുണച്ചു.
മേയ് പത്താം തീയതി ദയവാദത്തിനായി അദ്ദേഹം സ്വിറ്റ്സര്‍ലന്‍ഡിലേയ്ക്ക് പോകും.
Post Your Comments