അജ്‌മാൻ: അജ്‌മാനിൽ ഡിസ്‌കൗണ്ട് സെയിലിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരെ നിയന്ത്രിക്കാൻ ഒടുവിൽ ഉടമ പോലീസിന്റെ സഹായം തേടി. റംസാൻ മാസമായതുകൊണ്ടു തന്നെ ഭക്ഷ്യവസ്തുക്കൾ ഡിസ്‌കൗണ്ടിൽ കൊടുക്കുന്നുവെന്ന് അറിഞ്ഞതോടെ ജനങ്ങൾ കടയിലേക്ക് കുതിക്കുകയായിരുന്നു.
also read: ഈ രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മുട്ടകൾക്ക് യുഎഇയിൽ വിലക്ക്
ആളുകൾ കടയിലേക്ക് കുതിച്ചു കയറിയതോടെ രംഗം വഷളായി. തിക്കും തിരക്കും കൊണ്ട് ആളുകൾക്ക് ഉള്ളിലേയ്ക്ക് പ്രവേശിക്കാനോ പുറത്തേയ്ക്ക് കടക്കാനോ പറ്റാത്ത അവസ്ഥയായി. ഇതോടെയാണ് കടയുടമ പോലീസിന്റെ സഹായം തേടിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ജനത്തിരക്ക് നിയന്ത്രിക്കുകയായിരുന്നു.
Post Your Comments