കാസര്‍ഗോഡ്:കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മക്കളെ വിളിച്ചുവരുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ജീവനൊടുക്കി. കോസര്‍ഗോഡ് ആടൂര്‍ മാട്ടപിഞ്ചിയില്‍ നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അത്തനാടി പാലത്തിനടുത്ത് ആഡൂര്‍ മാട്ടപിഞ്ചിയില്‍ രാധാകൃഷ്ണന്‍ (38) ഭാര്യ പ്രസീത (27) മക്കളായ കാശിനാഥ് (അഞ്ച്) ശബരിനാഥ് (മൂന്ന്) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ചും മൂന്നും വയസുള്ള മക്കളെ കയര്‍ കഴുത്തിലിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. കൂലിപ്പണിക്കാരനാണ് രാധാകൃഷ്ണന്‍. മാട്ടപിഞ്ചിയില്‍ പുതുതായി പണിത വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം ആറു മണിവരേ വീട്ടില്‍ ഇവര്‍ ഉണ്ടായിരുന്നു. മുറ്റത്ത് കുട്ടികള്‍ കളിക്കുന്നതും അയല്‍വാസികള്‍ കണ്ടിരുന്നു. രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നതെന്നാണ് കണക്കുകൂട്ടല്‍.
also read;‘എന്റെ അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യരുത്’, ജീവനൊടുക്കിയ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പ്
രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് ബന്ധുവെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കിടപ്പുമുറിയിലായിരുന്നു നാലു പേരുടേയും മൃതദേഹം. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
Post Your Comments