ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു നഗരമാണ് തേസ്പൂര്. സോന്തിപൂര്‍ ജില്ലയുടെ ആസ്ഥാനമായ തേസ്പൂര്. സാസ്കാരികസമ്പന്നതയുടെ പേരിലാണ് മുഖ്യമായും പ്രശസ്തമാകുന്നത്. എന്നാല്‍ ഇതിന് പുറമെ വിദ്യാഭ്യാസ മേഖലയിലും സമ്പന്നമായ ചരിത്രം തേസ്പൂരിനുണ്ട്. സംസ്കൃത വാക്കായ തേസ് (രക്തം), പുര (നഗരം) എന്നീ വാക്കുകളില്‍ നിന്നാണ് തേസ്പൂര് എന്ന പേര് വന്നത്.
ബഹുമുഖമായ തേസ്പൂര് ടൂറിസം സമതലങ്ങളും, പര്‍വ്വതങ്ങളും, വലിയ ഒരു നദിയും ചേര്‍ന്ന് സമ്പന്നമായ ഇടമാണ് തേസ്പൂര്. ജലസമൃദ്ധമായ ബ്രഹ്മപുത്ര നദിയും, 3015 മീറ്റര്‍ ദൈര്‍ഘ്യമുള്ള കോലിയ ബൊമോര പാലവും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. സോന്തിപൂര്‍, നഗാവോണ്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. തേസ്പൂര് നഗരത്തിലെ പ്രധാന ആകര്‍ഷണമാണ് അഗ്നിഗഡ്. ഇവിടെ നിന്നാല്‍ നഗരത്തിന്റെ മുഴുവന്‍ കാഴ്ചയും കാണാം.
തേസ്പൂരിലെ കാഴ്ചകള്‍
ഭൈരവി ക്ഷേത്രം, കോള്‍ പാര്‍ക്ക്, കോലിയ ബൊമോര സേതു, പഡും പകുരി തുടങ്ങിയവ തേസ്പൂരിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്. ശിവനെ ആരാധിക്കുന്ന ക്ഷേത്രങ്ങളായ കേതകേശ്വര്‍ ദേവാല്‍, മഹാ ഭൈരവ് ക്ഷേത്രം, രുദ്രപാദ, നാഗ് ശങ്കര്‍ ക്ഷേത്രം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.
തേസ്പൂര് – പുരാണവും ചരിത്രവും പുരാണമനുസരിച്ച് ശ്രീകൃഷ്ണന്റെ കൊച്ചുമകനായ അനിരുദ്ധ രാജകുമാരനും,അസുര രാജാവായ ബാണാസുരയുടെ മകളായ ഉഷയും തമ്മിലുള്ള പ്രണയത്തിന് സാക്ഷ്യം വഹിച്ച സ്ഥലമാണിത്. ബാണാസുര ഈ വിവരം അറിഞ്ഞ് രാജകുമാരനെ തടവിലാക്കി. തുടര്‍ന്ന് ശ്രീകൃഷ്ണന് ഇവിടെ വച്ച് ബാണാസുരനുമായി കടുത്ത യുദ്ധം ഇവിടെവച്ച് നടത്തി. ഈ യുദ്ധത്തില്‍ വലിയ രക്തച്ചൊരിച്ചില്‍ ഉണ്ടായെന്നും അതിനാലാണ് ഈ സ്ഥലത്തിന് തേസ്പൂര് അഥവാ രക്ത നഗരം എന്ന പേര് വന്നതെന്നും വിശ്വസിക്കപ്പെടുന്നു.
ആധുനിക തേസ്പൂര്
ആധുനിക തേസ്പൂര് നിലവില്‍ വന്നത് 1835 ല്‍ ബ്രിട്ടീഷുകാര്‍ ഈ സ്ഥലത്തെ ദാരങ്ങ് ജില്ലയുടെ ആസ്ഥാനമാക്കിയതോടെയാണ്. തന്ത്രപ്രധാനമായ സ്ഥലത്തും, അരുണാചല്‍ പ്രദേശിനോട് ചേര്ന്നുമായതിനാല് തേസ്പൂരില്‍ കനത്ത ആര്‍മി, എയര്‍ഫോഴ്സ് സാന്നിധ്യമുണ്ട്. തേസ്പൂരില്‍ എയര്‍ഫോഴ്സിന് ഒരു സുഖോയ് ബേസുമുണ്ട്. ഇന്ത്യയില്‍ ഇത്തരം രണ്ട് ബേസുകളേ ഉള്ളൂ. രണ്ടാമത്തേത് പൂനെയിലാണ്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനം തേസ്പൂരുമായി പല പേരുകളും സാംസ്കാരികമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ആദ്യ ആസാമീസ് ചലച്ചിത്ര നിര്‍മ്മാതാവായ ജ്യോതി പ്രസാദ് അഗര്‍വാള്‍, കലാഗുരു ബിഷ്ണു പ്രസാദ് രാഭ, വിപ്ലവ ഗായകന് ഫാനി ശര്‍മ്മ എന്നിവരൊക്കെ ഇവിടെ ജനിച്ചവരാണ്.
തേസ്പൂര് ആസാമിന്റെ സാംസ്കാരിക തലസ്ഥാനം
തേസ്പൂര് ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നും അറിയപ്പെടുന്നു. തേസ്പൂരിലെങ്ങനെയെത്താം? തേസ്പൂരില്‍ ചെറിയൊരു വിമാനത്താവളമുണ്ട്. ഇവിടേക്ക് കൊല്‍ക്കത്ത, സില്ചാര് എന്നിവിടങ്ങളില്‍ നിന്ന് സ്ഥിരമായി വിമാന സര്‍വ്വീസുണ്ട്. റാങ്കിയ, രംഗാപര എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍ ലൈനും ഇവിടെയുണ്ട്. ആസാമിലെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന റോഡുകളാണ് തേസ്പൂരിന്റെ ജീവനാഡി. കാലാവസ്ഥ തേസ്പൂര് കനത്ത മഴ ലഭിക്കുന്ന ഒരു സ്ഥലമാണ്. കടുത്ത വേനലും, നല്ല തണുപ്പുള്ള ശൈത്യകാലവുമാണിവിടെ അനുഭവപ്പെടുന്നത്. 36 ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരുന്ന താപനില ശൈത്യകാലത്ത് 7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. മഴക്കാലത്ത് നഗരത്തില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്.
Post Your Comments