തിരുവനന്തപുരം: ദേശീയ ചലച്ചിത്രപുരസ്‌കാര സമര്‍പ്പണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് മന്ത്രി എ.കെ.ബാലന്‍ രംഗത്ത്. ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് അല്‍പ്പത്തരമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. രാഷ്ട്രപതിയുടെ കൈയില്‍നിന്നും പുരസ്‌കാരം വാങ്ങുക എന്നത് അവാര്‍ഡ് ജേതാക്കളുടെ അവകാശമാണ്. ഇത് നിഷേധിച്ചത് ശരിയായില്ല. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട്. ജയരാജും യേശുദാസും പുരസ്‌കാരം വാങ്ങിയതില്‍ തെറ്റില്ല. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു.
Post Your Comments