Latest NewsNewsLife Style

പെണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞിരിയ്‌ക്കേണ്ട 13 കാര്യങ്ങള്‍

പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രെണ്ടിനെക്കൂടെയാണിവര്‍ക്കു കിട്ടിയിരിക്കുന്നത്. തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാല്‍ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ.. വളരെ ചെറുപ്പം മുതല്‍ തന്നെ അതിനായി ശ്രമിക്കണമെന്നുമാത്രം. അമ്മമാര്‍ തന്നെയാവണം അവരുടെ ആദ്യത്തേയും ഏറ്റവും അടുത്തതുമായ കൂട്ടുകാരി. അതിനായി അവളെ ഒരുക്കിയെടുക്കേണ്ടതും അമ്മമാര്‍തന്നെയാണ്. ഈ യാത്രയില്‍ മകളോട് ചില കാര്യങ്ങള്‍ അമ്മമാര്‍ പറയുക തന്നെ വേണം. അതൊക്കെ എന്താണെന്ന് നോക്കാം.

നീ സുന്ദരിയാണ്

ഓരോ അമ്മമാരും തന്റെ മകളോട് പറയേണ്ട ആദ്യത്തെ കാര്യമാണിത്. അതേ അവള്‍ സുന്ദരി തന്നെയാണ്. സൗന്ദര്യമെന്നാല്‍ അത് ബാഹ്യമായത് മാത്രമല്ലെന്നും അവളുടെ കഴിവുകളും നേട്ടങ്ങളും എന്തിന് ഒരു നല്ല പ്രവര്‍ത്തി പോലും സൗന്ദര്യമാണെന്ന് അവളെ പറഞ്ഞ് മനസിലാക്കാം.

സത്യസന്ധയായിരിക്കുക

ജീവിതം എങ്ങനെയൊക്കെയാണെങ്കിലും തന്നോടും മറ്റുള്ളവരോടും എപ്പോഴും സത്യസന്ധയായിരിക്കുക.

നോ പറയേണ്ടിടത്ത് പറയുക

മറ്റുള്ളവരെ വിഷമിപ്പിക്കാനുള്ള മടി മൂലം പെണ്‍കുട്ടികള്‍ പൊതുവെ പല കാര്യങ്ങളും എതിര്‍ത്ത് പറയാന്‍ മടികാണിക്കാറുണ്ട്. എന്നാല്‍ നോ പറയേണ്ടിടത്ത് അത് പറയുക തന്നെ വേണമെന്ന് പറയാം.

വായന അത്യാവശ്യം

അവര്‍ക്കിഷ്ടമുള്ള നോവലോ കഥകളോ മാത്രമല്ല, അറിവ് തരുന്നതെന്തും വായിക്കാന്‍ അവരോട് പറയാം. കാരണം വായന ആരെയും തളര്‍ത്തില്ല വളര്‍ത്തുക മാത്രമേ ചെയ്യൂ.

കരുണയുള്ളവളാകാം

അതേ നമ്മുടെ ഒരു ചെറിയ നല്ല പ്രവര്‍ത്തി ചിലപ്പോള്‍ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.

പാചകം നന്നായി ചെയ്യാം

അതേ ഈ പെണ്‍കുട്ടികള്‍ പാചകം പഠിക്കണമെന്ന് പറയുന്നത് പോലയല്ല. നന്നായി പാചകം ചെയ്യുക എന്നത് ഒരു കലായാണ്. ആ കല സ്വായത്തമാക്കുക ഉത്തമം തന്നെയാണ്.

സഹായം ചോദിക്കാന്‍ മടിക്കേണ്ട

മുടി ചീകാനായാലും ഹോംവര്‍ക്ക് ചെയ്യാനാണെങ്കിലും മറ്റുള്ളവരോട് സഹായം ചോദിക്കാന്‍ അവരെ പഠിപ്പിക്കാം. സാമൂഹിക ജീവിയായ മനുഷ്യന് മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും അവളെ പഠിപ്പിക്കാം.

കരച്ചില്‍ തടഞ്ഞു നിര്‍ത്തേണ്ട

സങ്കടങ്ങളും പ്രശ്‌നങ്ങളും അവളെ കരയിച്ചേക്കാം, എന്നാല്‍ അവളെ കരയാന്‍ അനുവദിക്കുക. കാരണം അത്തരം വികാരങ്ങള്‍ പ്രകടിപ്പിച്ച് തീര്‍ക്കുക തന്നെ വേണം.

ആത്മവിശ്വാസം അത്യാവശ്യം

നിന്നെ ഒന്നിനും കൊള്ളില്ല, നിന്നെക്കൊണ്ടത് ചെയ്യാന്‍ പറ്റില്ല എന്നൊന്നും ഒരിക്കലും അവളോട് പറയല്ലേ. അവളുെട ആത്മവിശ്വാസം വാനോളം ഉയര്‍ന്നതാവട്ടെ

സന്തോഷം കണ്ടെത്താം

ചെറിയകാര്യങ്ങളില്‍പ്പോലും സന്തോഷം കണ്ടെത്താം. അവളുടെ ആഘോഷങ്ങള്‍ക്ക് നിങ്ങളുടെ പൂര്‍ണ പിന്‍തുണയുണ്ടാകണം.

കാര്യങ്ങള്‍ മാറിമറിയാം

ജീവിതം ഓരോ നിമിഷവും മാറിമറിയാം, കൂട്ടുകാരില്‍ നിന്നും ചിലപ്പോള്‍ അകലാം, സാഹചര്യങ്ങള്‍ മാറാം, അതാണ് ജീവിതം എന്നവളെ പറഞ്ഞ് പഠിപ്പിക്കാം.

നന്ദി എന്താണെന്നറിയാം

അവള്‍ക്ക് നല്ലൊരു ഉടുപ്പ് വാങ്ങാന്‍ നിങ്ങള്‍ എത്ര കഷ്ടപ്പെട്ടുവെന്ന് അവള്‍ അറിഞ്ഞിരിക്കണം. ലഭിക്കുന്ന ഓരോ നന്മയ്ക്കും നന്ദിയുള്ളവളായി അവള്‍ വളരട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button