കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എഎസ്ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.
പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പുൾപ്പടെ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. നാസറിന്റെ മകനും പെൺകുട്ടിയും ഒരേ സ്ഥാപനത്തിലായിരുന്നു സിവില്‍ സര്‍വീസ് പ്രവേശനപ്പരീക്ഷയ്ക്കായുള്ള പരിശീലനത്തിന് പോയിരുന്നത്.
ALSO READ:വീട്ടില്‍ ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സംഭവം ഇങ്ങനെ
മകനെ കാണാനെത്തിയ നാസര്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ കുട്ടി ഭയന്നു. ലിഫ്റ്റിന് പുറത്തിറങ്ങിയപ്പോഴും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണവിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും പിതാവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചത്. പരാതിയുമായി സ്റ്റേഷനിലെത്തിയ പെൺകുട്ടിയെയും പിതാവിനെയും നാസർ ഭീഷണപ്പെടുത്തിയതായും ആരോപണമുണ്ട്.
Post Your Comments