അബുദാബി: വിമാനത്തിലിരിക്കെ ഹൃദയാഘാതം അനുഭവപ്പെട്ട യുവാവിനെ തിരിഞ്ഞു നോക്കാതെ അധികൃതർ. യുവാവ് മദ്യലഹരിയിൽ കുഴഞ്ഞു വീണതാകാമെന്നാണ് അധികൃതർ കരുതിയത്. വിമാനത്തിന്റെ വെന്റിലേറ്റർ തകരാറായതിനെ തുടർന്ന് ഫെലൈറ്റ് മൂന്നു മണിക്കൂർ വൈകിയിരുന്നു. വിമാനത്തിൽ ചൂട് അനുഭവപ്പെട്ടതോടെ യുവാവ് തനിക്ക് പുറത്തിറങ്ങണമെന്ന് പറഞ്ഞെങ്കിലും അധികൃതകർ ഇത് നിഷേധിക്കുകയായിരുന്നു.
ALSO READ:കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പ്രതിദിന സർവീസുമായി ഗൾഫ് എയർ
അധികം വൈകാതെ തന്നെ യുവാവിനെ അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. മദ്യലഹരിയിലാണ് യുവാവ് കുഴഞ്ഞു വീണതെന്നാണ് അധികൃതർ കരുതിയത്. എന്താണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും ഇയാൾ മറുപടി പറഞ്ഞിരുന്നില്ല. ശേഷം പോലീസ് എത്തി യുവാവിനെ കൊണ്ടുപോയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Post Your Comments