ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭൂപടത്തില്‍ ഉയര്‍ന്ന പ്രദേശം. കുന്നിന്‍ മുകളിലെ കാഴ്ച്ചയും താഴ്‌വരയുടെ മനം കുളിര്‍പ്പിക്കും തണുപ്പും ഒത്തു ചേരുന്ന അപൂര്‍വ്വ സംഗമം. അതാണ് ഈ സ്ഥലം.
മഹാ ബലവാനായ ഈശ്വരന്‍ എന്നര്‍ഥം വരുന്ന സംസ്‌കൃത പദം അതാണ് ഈ സ്ഥലത്തിനു ലഭിച്ച പേര്, ‘മഹാബലേശ്വര്‍’. മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി സൗന്ദര്യത്തിന്റെ നിധിയൊളിച്ചിരിക്കുന്ന പ്രദേശമാണ്. മുപ്പതിലധികം താഴ്‌വരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഛത്രപതി ശിവാജിയുടെ ഭരണകാലത്തിന്റെ നാഴികകല്ലുകളില്‍ പലതും ഇവിടെ ഒളിഞ്ഞിരിക്കുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന കോട്ടേജുകളും ബംഗ്ലാവുകളും ഏറെയുള്ള പ്രദേശമാണിവിടം. ഹില്‍ സ്റ്റേഷനുകളിലെ തമ്പുരാന്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ പ്രദേശം ക്രിസ്തുമസ്-ദീപാവലി സമയത്താണ് സഞ്ചാരികളാല്‍ നിറയുന്നത്.
മഴയും വെയിലും മഞ്ഞുമൊക്കെ അതിന്റെ മൂര്‍ത്തീ ഭാവത്തില്‍ തന്നെ അനുഭവിക്കാന്‍ കഴിയുന്ന ചുരുക്കം സ്ഥലങ്ങളിലൊന്നാണിത്. മാല്‍ക്കോം മലനിര, രാമന്‍ കാത്തോലിക്ക് ഹോളിക്രോസ് പള്ളി, 1881ല്‍ സ്ഥാപിതമായ മഹാബലേശ്വര്‍ ക്ലബ്, മോറാര്‍ജി കാസില്‍, പ്രതാപ്ഘട്ട് കോട്ട എന്നിവിടങ്ങളാണ് മഹാബലേശ്വറിലെ പ്രധാന സന്ദര്‍ശക സ്ഥലങ്ങള്‍. പൂനെ എയര്‍പോര്‍ട്ടില്‍ നിന്നും 120 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മഹാബലേശ്വറിലെത്താം.
Post Your Comments