KeralaLatest NewsNews

ആര്‍.എസ്.എസിനെതിരെ ജമാഅത്തെ ഇസ്‌ലാമി

മലപ്പുറം•ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിനെയും വഴിയാത്രക്കാരൻ ഫാഇസിനെയും ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്ത ആർഎസ്എസ് നടപടിയെ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി അപലപിച്ചു.
ജില്ലയിൽ കാലങ്ങളായി നിലനിൽക്കുന്ന സമാധാനാന്തരീക്ഷം ഇരുട്ടിന്റെ ശത്രുക്കളെ ഭയപ്പെടുത്തുന്നുവെന്നതിന്റെ അവസാന ഉദാഹരണം മാത്രമാണിത്. കലുഷമായ സാമൂഹിക അന്തരീക്ഷത്തിൽ നിന്ന് മുതലെടുക്കാനുള്ള സംഘപരിവാർ ശക്തികളുടെ നിഗൂഡ അജണ്ടകളെ തിരിച്ചറിയാൻ മലപ്പുറത്തെ പ്രബുദ്ധ ജനതക്കാവും. കുറ്റവാളികളെ ഉടൻ പിടികൂടുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപാലകർ ജാഗ്രത കൈക്കൊള്ളുകയും വേണം.
ജില്ലാ പ്രസിഡണ്ട് എം.സി. നസീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ബഷീർ സ്വാഗതം പറഞ്ഞു. ഹബീബ് ജഹാൻ, സലീം മമ്പാട്, എൻ.കെ. സദ്‌റുദ്ദീൻ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button