ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ശക്തമായ കാറ്റും മഴയും മൂലം 91 പേര്‍ മരിച്ചു. 260 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ മാത്രം 64 പേർ മരിച്ചു. 160 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനില്‍ 27 പേര്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലെ അല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലാണ് കാറ്റ് വീശിയത്. ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു.
Read Also: അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് യേശുദാസും ജയരാജും അറിയിച്ചു
കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനും അടക്കമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബിജ്‌നോര്‍, ബറെയ്‌ലി, സഹ്രണ്‍പുര്‍, പിലിഭിത്ത്, ഫിറോസാബാദ്, ചിത്രകൂഢ്, മുസാഫര്‍നഗര്‍, റായ് ബറേലി, ഉന്നാവോ എന്നീ ജില്ലകളില്‍ പൊടിക്കാറ്റ് ശക്തമായ നാശം വിതച്ചു.
Post Your Comments