Latest NewsKeralaNews

ജനങ്ങളെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ പൊലീസ് വലയില്‍

കാടാച്ചിറ: ജനങ്ങളെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ പൊലീസ് വലയില്‍. എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാളുകളായി ജനങ്ങളുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാന്‍ വലയിലായത്. കാടാച്ചിറ, ആഡൂര്‍പാലം, മമ്പറം, കോട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മുപ്പതോളം വീടുകളില്‍ രാത്രികാലങ്ങളില്‍ അടിവസ്ത്രം മാത്രം ധരിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ യുവാവിനെ ആണ് പോലീസ് വലയിലാക്കിയത്.

മോഷണം പതിവായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇയാള്‍ ജനങ്ങളില്‍ ഭീതിവളര്‍ത്തിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ അരക്കിലോമീറ്റര്‍ പരിധിയില്‍ മമ്പറം, കോട്ടം പ്രദേശത്ത് മാത്രം 15 വീടുകളില്‍ തുടര്‍ച്ചയായി കവര്‍ച്ച നടന്നിരുന്നു. കാടാച്ചിറ ഭാഗത്തും ഇതേരീതിയില്‍ മോഷണം തുടര്‍ന്നിരുന്നു. ഇതിനിടയിലാണ് തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ പോലീസിന്റെ വലയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ചക്കരക്കല്‍ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഒന്നിനു രാത്രി പെരളശേരി കോട്ടം എല്‍പി സ്‌കൂളില്‍ മുന്നൂറോളം പേരടങ്ങുന്ന നാട്ടുകാരുടെ യോഗം ചേര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് യുവാക്കളും പോലീസും വിവിധ സ്‌ക്വാഡുകളിലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കമുക് ചുമന്നാണ് ഇയാള്‍ എല്ലാ വീടുകളിലും മോഷണത്തിന് എത്തിയിരുന്നത്. കമുക് വീടിന്റെ ഭിത്തിയില്‍ ചാരിവച്ച് ടെറസ് വഴിയും മറ്റുമാണ് വീടിനകത്ത് എത്തുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button