Latest NewsNewsInternational

ആധാർ മറ്റ് രാജ്യങ്ങളിലും നടപ്പാക്കണമെന്ന് ബിൽ ഗേറ്റ്സ്

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ആധാര്‍ സംവിധാനത്തിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നും ലോകബാങ്കുമായി സഹകരിച്ച് ഈ മാതൃക മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ആധാറിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്‍ നിലേകനിയാണ് ഈ പദ്ധതിയ്ക്ക് വേണ്ടിയുള്ള സഹായങ്ങൾ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു-സിബി മലയില്‍

ആധാറിന്റെ സ്വകാര്യതയെ കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, ആധാറിന് പ്രത്യേകിച്ച് ഒരു ഭീഷണിയുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യങ്ങള്‍ ഈ രീതി അവലംബിക്കണമെന്നും രാജ്യങ്ങളുടെ ദ്രുതഗതിയിലുള്ള വികാസത്തിനും ജനങ്ങളുടെ ശാക്തീകരണത്തിനും ഗുണമേന്മയുള്ള ഭരണ നിര്‍വഹണത്തിന് ഏറെ ചെയ്യാറുണ്ടെന്നും ബിൽ ഗേറ്റ്സ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button