പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന്റെ കടന്നു കയ്യേറ്റങ്ങള്‍ക്ക് ഒരു ഉദാഹരണമാണ് അഞ്ചാര്‍ തടാകം. ശ്രീനഗര്‍ മലനിരകളിലെ മനോഹരമായ ഈ തടാകം ഇപ്പോള്‍ പൂര്‍ണ്ണമായും നശിച്ച അവസ്ഥയിലാണ്. അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കൈയ്യേറ്റം, മലീനീകരണം എന്നിവയാണ് ഈ തടാകത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം.
ദാല്‍ തടാകവുമായി ബന്ധപ്പെട്ടു കിടന്നിരുന്ന അഞ്ചാര്‍ തടാകം പണ്ട് വിനോദ സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്‌തമായിരുന്നു.
മലിനീകരണം കൂടിയതിനെ തുടര്‍ന്ന് വെള്ളത്തിന്റെ ക്ഷാരഗുണം കൂടിയതും പായലും മറ്റ് ചെടികളും നിറഞ്ഞതും ഈ തടാകത്തിലെ യാത്ര ദുര്‍ഘടമാക്കിയിരിക്കുകയാണ്. ഈ സ്ഥിതിയിലും പക്ഷി നിരീക്ഷണത്തിന് അനുയോജ്യമായ സ്ഥമാണിവിടം. തടി വള്ളങ്ങളില്‍ സഞ്ചരിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ശൈത്യകാലത്ത് നിരവധി ജലപക്ഷികളെ ഇവിടെ കാണാന്‍ കഴിയും.
Post Your Comments