Latest NewsKeralaNews

ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരം; രണ്ടാം പതിപ്പ് കൊച്ചിയില്‍

കൊച്ചി: ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരമായ ക്വീന്‍ ഓഫ് ദ്വയയുടെ രണ്ടാം പതിപ്പ് കൊച്ചിയില്‍ നടക്കും. ജൂണ്‍ 9ന് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം നടക്കുന്നത്. സൗന്ദര്യ മത്സരം എന്നതിലുപരി നല്ല വ്യക്തിയെ വാര്‍ത്തെടുക്കുക എന്നതാണ് ക്വീന്‍ ഓഫ് ദ്വയയുടെ പ്രധാന ലക്ഷ്യമെന്നും കലാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മറ്റ് മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.

മത്സരത്തിന് മുന്നോടിയായി ഫൈനല്‍ ഓഡീഷന്‍ കൊച്ചിയില്‍ നടന്നു. ഭിന്ന ലിംഗത്തില്‍പ്പെട്ട 24 സുന്ദരിമാരെയാണ് ഫൈനല്‍ ഓഡീഷനിലേക്ക് തെരഞ്ഞെടുത്തത്.ഇവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 15 പേര്‍ ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരയ്ക്കും. മത്സരത്തില്‍ വിധികര്‍ത്താവായെത്തുന്നത് ഇന്റര്‍ നാഷണല്‍ ഡിസൈനര്‍ സഞ്ജന ജോണ്‍ ആണ്. കൂടാതെ പ്രശസ്തരായ മൂന്ന് ചലച്ചിത്രതാരങ്ങളും വിധികര്‍ത്താക്കളായി എത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button