
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ പറവൂർ സിഐ ക്രിസ്പിൻ സാമിന് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ സിഐ കൊലക്കുറ്റത്തിൽ പങ്കാളിയല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യവുമാണ് ഉപാധികൾ. മറ്റ് വകുപ്പുകൾ ചുമത്താനുള്ള കുറ്റം കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.
ALSO READ:വരാപ്പുഴ കസ്റ്റഡി മരണം ; സിഐ അറസ്റ്റിൽ
കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ സാം. ക്രിസ്പിനെതിരെ അന്യായ തടങ്കല്‍,വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. സിഐക്കെതിരെ നിലവില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. എസ്ഐ ദീപക്കിനൊപ്പം സംശയത്തിന്‍റെ നിഴലിലായിരുന്നു സിഐ ക്രിസ്പിന്‍ സാമിനും. കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments