Latest NewsYouthMenNewsWomen

ഒരുമിച്ചിരുന്ന് പോണ്‍ സിനിമ കണ്ട ശേഷം സെക്‌സ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

പങ്കാളികളുടെ ശരീരം മാത്രമല്ല, ഇരു മനസുകള്‍ കൂടി ഒന്നാകുന്ന രീതിയാണ് ലൈംഗികത. എന്നാല്‍ പലരും സെക്‌സ് ചെയ്യുന്ന സമയത്ത് മനസുകൊണ്ട് ഒന്നാകാറില്ല എന്നതാണ് സത്യം. പലരും പോണ്‍ ചിത്രങ്ങളില്‍ കാണുന്നത് പങ്കാളികളില്‍ പരീക്ഷിക്കാന്‍ തിടുക്കം കൂട്ടുന്നവരുമായിരിക്കും. അത്തരം ശീലങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്. ഇതുകൂടി അറിയുക.

ബ്ലൂ ഫിലിം അഡിക്ഷന്‍ ഒരുപക്ഷെ വിപരീത ഫലമാകും ജീവിതത്തിലുണ്ടാക്കുകയെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം സ്ത്രീകള്‍ പൊതുവേ ലൈംഗികതയോട് അമിത താല്‍പര്യം കാണിക്കാറില്ല. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക ചിന്തകള്‍ വ്യത്യസ്തമാണ്. കാഴ്ചകളാണ് പുരുഷനില്‍ സെക്സ് നിറയ്ക്കുന്നതെങ്കില്‍ ശബ്ദവും സ്പര്‍ശവുമാണ് സ്ത്രീയെ ഉണര്‍ത്തുന്നത്. ഇവിടെയാണ് നീലച്ചിത്രത്തിലെ അതിരുവിട്ട ലൈംഗിക ക്രിയകള്‍ സ്ത്രീയുടെ ലൈംഗിക ചിന്താപരിധി ഭേദിച്ചെത്തുന്നത്.

നീലച്ചിത്രങ്ങളെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള പല സ്ത്രീകള്‍ക്കും ഇത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരിക്കും. സെക്സിനെക്കുറിച്ച് അതുവരെയുള്ള ധാരണകളെ കടപുഴക്കുന്ന അനുഭവമായിരിക്കും നീലച്ചിത്രങ്ങളില്‍ കാത്തിരിക്കുന്നത്. ഇതുവഴി സ്ത്രീകള്‍ക്ക് സെക്സിനോട് അറപ്പും വെറുപ്പും പേടിയും തോന്നാം. സെക്സില്‍ നിന്നും സ്ത്രീ വിട്ടുനില്‍ക്കാം. ദാമ്പത്യ ജീവിതത്തില്‍, സെക്സിനോട് സ്ത്രീ കാണിക്കുന്ന അകലം പുരുഷനെ അലട്ടിയേക്കാം. ഭാര്യയുടെ സ്നേഹക്കുറവായി ചിത്രീകരിക്കാം. ഇതേത്തുടര്‍ന്ന് ഭാര്യാ – ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കലഹം പൊട്ടിപ്പുറപ്പെട്ടേക്കാം.

വെറുതേ ഒരു കൗതുകത്തിനും സെക്സിനെക്കുറിച്ചുള്ള ജിജ്ഞാസകൊണ്ടും കൗമാരപ്രായത്തില്‍ കണ്ടു തുടങ്ങുന്ന നീലച്ചിത്രം പ്രായമാകുമ്പോഴേക്കും അതിന് അടിമയാക്കും. ഗുരുതരമാണ് ‘ബ്ലൂ ഫിലിം’ അഡിക്ഷന്‍. വിവാഹം കഴിഞ്ഞാലും ഈ ശീലത്തില്‍ നിന്നും പുറത്തു കടക്കാനാവാത്തവരുണ്ട്. ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കില്‍ നീലച്ചിത്രം കാണണം എന്ന അവസ്ഥയിലേക്ക് ‘ബ്ലൂ ഫിലിം’ അഡിക്ക്ഷനുള്ളവര്‍ എത്തിച്ചേരുന്നു. ചിലരില്‍ സ്വഭാവവൈകല്യവും ഇതോടൊപ്പം കണ്ടുവരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button