ന്യൂഡല്‍ഹി: ഇങ്ങനെ നിങ്ങള്‍ വധിക്കുകയാണെങ്കില്‍ വിധി പറയുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ഹിമാചലില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിക്കാന്‍ നേരത്തെ കോടതി ഉത്തരവ് ഇറങ്ങിയിരുന്നു. കെട്ടിടം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥ വധിക്കപ്പെട്ടതുമായി ബന്ധപ്പട്ടാണ് കോടതിയുടെ ഭാഗത്തു നിന്നും വിമര്‍ശനമുണ്ടായത്. ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശിലെ കസൗലിയിലുള്ള കെട്ടിടം പൊളിച്ചു നീക്കാന്‍ അസിസ്റ്റന്‍ ടൗണ്‍ പ്ലാനറായ ശൈല്‍ ബാല എത്തിയത്. ഇവരെ നാരായണി ഗസ്റ്റ് ഹൗസ് ഉടമ വിജയ് താക്കൂര്‍ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് കേസ്. താക്കൂര്‍ ഇപ്പോഴും ഒളിവിലാണ്. മൂന്നു ബുള്ളറ്റുകളാണ് ശൈലിന്‌റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. ‘സംഭവം ഏറെ ഗൗരവമേറിയതാണെന്നും ,കോടതി ഉത്തരവിനോടുള്ള ധിക്കാരമാണ് ഈ നാണം കെട്ട പ്രവൃത്തിയെന്നും’ സ്വമേധയാ കേസെടുത്തുകൊണ്ട് കോടതി വിമര്‍ശിച്ചു. നിങ്ങള്‍ ആളുകളെ വധിക്കാന്‍ തുടങ്ങിയാല്‍ ഉത്തരവിടുന്നത് ഞങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടതായി വരുമെന്നായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ദീപക്ക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്‌റെ പരാമര്‍ശം. മേല്‍കോടതിയുടെ വിധി നടപ്പാക്കാനാണ് ശ്രമിച്ചതെന്ന ഹിമചല്‍ സര്‍ക്കാരിന്‌റെ വിശദീകരണത്തോട് വിധി കൊന്നുകൊണ്ടാണോ നടപ്പാക്കുന്നതെന്നും സുപ്രീം കോടതി കടുത്ത ഭാഷയില്‍ ശകാരിച്ചു.
Post Your Comments