ന്യൂഡൽഹി: ഫേസ്ബുക്കിൽ ലോകനേതാക്കൻമാരിൽ ജനങ്ങൾക്ക് കൂടുതൽ താത്പര്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്. 4.32 കോടി ആളുകളാണ് ഫേസ്ബുക്കിൽ മോദിയെ പിന്തുടരുന്നത്. കമ്മ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബര്‍സണ്‍ മാര്‍ട്സ്റ്റെല്ലര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്നിലാക്കിയാണ് മോദിയുടെ കുതിപ്പ്. 2.31 കോടി ആളുകളാണ് ട്രംപിനെ പിന്തുടരുന്നത്.
Read Also: ബസുകളിലെ ഞരമ്പുരോഗികളെ ഒരു പാഠം പഠിപ്പിക്കാൻ പുത്തൻ ആശയവുമായി പോലീസ്
നരേന്ദ്രമോദിയേക്കാൾ ദിവസേന പോസ്റ്റുകള്‍ ഇടുന്നത് ട്രംപാണ്. ഒരു ദിവസം ശരാശരി അഞ്ച് പോസ്റ്റുകളെങ്കിലും ട്രംപ് ഇടുന്നുണ്ട്. 204.9 മില്യണ്‍ കമന്റ്, ലൈക്ക്, ഷെയര്‍ എന്നിങ്ങനെയാണ് ട്രംപിന് ഫേസ്ബുക്കിൽ ലഭിക്കുന്നത്. മോദിക്ക് 113.6 മില്യണും. അതേസമയം ഫേസ്ബുക്കിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായ ജസിന്‍ഡ ആര്ഡെനാണ്. ഇവര്‍ സ്ഥിരമായി ഫേസ്ബുക്ക് ലൈവ് വരുന്നതാണ് ഇതിന് കാരണമെന്നാണ് സൂചന.
Post Your Comments